Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിവാദങ്ങൾക്കൊടുവിൽ ആദ്യ റഫാൽ വിമാനം ഇന്ത്യയിലെത്തുന്നു, പ്രതിരോധമന്ത്രി ഫ്രാൻസിലെത്തി വിമാനം ഏറ്റുവാങ്ങും

വിവാദങ്ങൾക്കൊടുവിൽ ആദ്യ റഫാൽ വിമാനം ഇന്ത്യയിലെത്തുന്നു,  പ്രതിരോധമന്ത്രി ഫ്രാൻസിലെത്തി വിമാനം ഏറ്റുവാങ്ങും
, ബുധന്‍, 21 ഓഗസ്റ്റ് 2019 (20:21 IST)
ഡൽഹി: വിവാദങ്ങൾക്കൊടുവിൽ അദ്യ റഫാൽ വിമാനം അടുത്തമാസം ഇന്ത്യയിലെത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങും വ്യോമ സേന മേധാവി ബി എസ് ധനോവയും ഫ്രാൻസിലെത്തി ആദ്യ റഫേൽ വിമാനം ഏറ്റുവാങ്ങും. ഫ്രാൻസിലെ ദസ്സോ ഏവിയേഷൻ ഇന്ത്യക്കായി നിർമ്മിച്ച ആദ്യ റഫേൽ വിമാനമാണ് ഇരുവരും ചേർന്ന് ഏറ്റുവാങ്ങുക.
 
ഇതിനായി പ്രതിരോധ മന്ത്രിയും വ്യോമസേന മേധാവിയും അടുത്ത മാസം 20ന് ഫ്രാൻസിലെത്തും എന്നണ് റിപ്പോർട്ടുകൾ. പ്രതിരോധ വകുപ്പിലെയും വ്യോമസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ദസ്സോ ഏവിയേഷന്റെ പ്ലാന്റിലെത്തും.  പ്രതിരോധ മന്ത്രാലയം വക്താവാന് ഇക്കാര്യം വാർത്ത സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. 
 
36 റഫാൽ ഫൈറ്റർ വിമാനങ്ങളാണ് ദസ്സോ ഏവിയേഷൻ ഇന്ത്യക്കായി നിർമ്മിച്ച് നൽകുന്നത്.  അടുത്ത വർഷം മെയ് മാസത്തോടെ ആദ്യ ബാച്ച് വിമാനങ്ങൾ ഇന്ത്യയിലെത്തും, നിലവിൽ ഫ്രാൻസ് ഉപയോഗിക്കുന്നതിനേക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഉള്ള റഫാൽ വിമാനങ്ങളാണ് ദസ്സോ ഏവിയേഷൻ ഇന്ത്യക്കായി നിർമ്മിച്ച് നൽകുന്നത്. ഈ വിമാനങ്ങൾ പറത്തുന്നതിനായി ഇന്ത്യൻ വ്യോമ സേന വൈമാനികർക്ക് പ്രത്യേക പരിശീലനവും കമ്പനി നൽകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്; സന്ദേശവുമായി സനൽ കുമാർ ശശിധരൻ