Publish Date: Thu, 20 Aug 2026 (10:59 IST)
Updated Date: Thu, 20 Aug 2026 (11:00 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 3160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,16,800 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് ഉയര്‍ന്നത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പണലഭ്യത ഉറപ്പുവരുതാനായി അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രഖ്യാപന നടപടിക്ക് പിന്നാലെ യുഎസ് ട്രഷറി ബോണ്ടില്‍ നിന്നുള്ള ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണത്തിന് കരുത്തായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നായിരുന്നു പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില എത്തിയെങ്കിലും പിന്നീട് അത് കുറയുകയായിരുന്നു. 1,31,160 രൂപയാണ് ജനുവരി 29ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക