കൊവിഡിനെ തുടർന്ന് സാമ്പത്തികപ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവേയിലാണ് രാജ്യം മികച്ച വളർച്ചാ നിരക്ക് നേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം നടപ്പ് സാമ്പത്തികവർഷം വളർച്ച 7.7 ശതമാനത്തിൽ ഒതുങ്ങും.അടുത്തവര്‍ഷം v ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറയ്ക്കാന്‍ രാജ്യത്തിനായി. പൊതുമേഖല ബാങ്കുകളുടെ മൂലധനംവര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം നൽകിയിട്ടുള്ളതാണ് സാമ്പത്തിക സർവേ. ബാങ്കുകൾക്ക് മൂലധനമില്ലാതായാല്‍ അത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയേയും ബാധിക്കും.
2021 സാമ്പത്തികവർഷത്തിന്റെ തുടക്കം തന്നെ വിമാനസർവീസുകൾ പഴയ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സര്‍വീസുകളുടെ ലേലം പൂര്‍ത്തിയാക്കും. 2023-24 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നും സർവേയിൽ പറയുന്നു.