Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേന്ദ്ര ബജറ്റ് 2021: സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി ഇന്ന് അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് 2021: സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി ഇന്ന് അവതരിപ്പിക്കും
, വെള്ളി, 29 ജനുവരി 2021 (13:28 IST)
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് രണ്ട് ദിവസം മാത്രം മുൻപ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിൽ രാജ്യത്തുടനീളമുള്ള വാർഷിക സാമ്പത്തിക വികസനത്തെക്കുറിച്ച് വിശദവിവരങ്ങൾ ഉണ്ടാകും..
 
അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖല, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശ നാണ്യ ശേഖരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ വാർഷിക സർവേ റിപ്പോർട്ടിൽ പ്രതിപാദിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സർവേ പാർലമെന്റിൽ അവതരിപ്പിക്കുക. ഇതിനുശേഷം ചീഫ് ഇക്കണോമിക് അഡ്വൈസർ കെ വി സുബ്രഹ്മണ്യൻ റിപ്പോർട്ടിനെ സംബന്ധിച്ച് പത്രസമ്മേളനം നടത്തും. 2021-22ൽ രാജ്യം 11 ശതമാനം വളർച്ചാ നിരക്ക് നേടുമെന്ന് റിപ്പോർട്ടിൽ ഉ‌ള്ളതായാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 25ലക്ഷത്തിനു മുകളിലേക്ക്; കശ്മീരില്‍ 15000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു