രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 25ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നു. അതേസമയം കേരളത്തില്‍ ഒരു ലക്ഷം കടന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ 15000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. കാശ്മീരില്‍ 162 കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ജനുവരി 16നുതന്നെ കാശ്മീരിലും വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്ളത്. 39 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് തിരുവനന്തപുരത്തുള്ളത്. അതേസമയം തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ആര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ല.