Webdunia - Bharat's app for daily news and videos

Install App

ജിഎസ്‌ടിയിൽ ഇളവ് 1.58ലക്ഷം രൂപ വിലക്കുറവിൽ ഹ്യൂണ്ടായ്‌യുടെ കോന ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാം !

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (20:15 IST)
ഇലക്ട്രിക് കാറുകൾക്കുള്ള ജിഎസ്ടി ഇളവ് നിലവിൽ വന്നതോടെ ഇത്യയിൽ തങ്ങളുടെ ആദ്യ ഇൽക്ട്രിക് എസ്യുവിയുടെ വില കുറച്ച് ഹ്യൂണ്ടായ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുത്തി 12 ശതമാനത്തിൽനിന്നും 5 ശതമാനമായി കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതോടെ 1.58 ലക്ഷം രൂപയോളം വഹനത്തിന് വിലയിൽ കുറവ് വരും. ഇതോടെ 25.30ലക്ഷത്തിൽനിന്നും 23.71 ലക്ഷത്തിലേക്ക് വാഹനത്തിന്റെ വില കുറഞ്ഞു    
 
കോന ഇലക്ട്രിക് എസ്‌യുവിയെ ഈ മാസം ഒൻപതിനാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെത്തിച്ച് വെറും പത്ത് ദിവസത്തിനകം 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക് എസ്‌യു‌വി സ്വന്തമാക്കിയത്. രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾ വഴിയാണ് കോന ഇലക്ട്രിക് എസ്‌യുവിയെ ഹ്യൂണ്ടായ് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. 
 
136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇലക്ട്രിക് എസ്‌യുവിക്കാവും വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments