കുടുംബജീവിതത്തിൽ വഴക്ക് ഉണ്ടാകുന്നത് പതിവാണെങ്കിൽ അത് നിരാശയിലേക്ക് വഴിതെളിക്കുന്നത് സർവ്വസാധാരണമാണ്. എത്ര പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കലഹങ്ങള്‍ ഉണ്ടാകുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണമാകും. അത് വിവിധ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും.
എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളെന്തെന്നാൽ, വീട് പണിയുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. അത് മനസ്സിലാക്കാതെ വീട് പണിയുകയാണെങ്കിൽ ഫലം ഇങ്ങനെയുള്ള കുടുംബ വഴക്കായിരിക്കും.
തെക്കു കിഴക്കു വരുന്ന രീതിയിൽ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്. വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.