Webdunia - Bharat's app for daily news and videos

Install App

ആളുകൾ അടിമകളാകുന്നു, ഇ-സിഗരറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ !

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:27 IST)
ആളുകൾ ഗുരുതരമായ രീതിയിൽ അടിമപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗികാരം നൽകിയതായി. ധനമനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 
 
ഇ-സിഗരറ്റുകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, കയറ്റുമതി, പരസ്യ പ്രചരണം, ഇറക്കുമതി എന്നിവ ഉൾപ്പടെ പൂർണമായ നിരോധനമാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നത്. ഇതോടെ ഇ-സിഗരറ്റുകൾ കയ്യിൽ സൂക്ഷിക്കുന്നത് പോലും കുറ്റകരമായി മാറും. 
 
'പുകവലി ഒഴിവക്കുന്നതിനുള്ള ഒരു വഴിയായാണ് ഇ-സിഗരറ്റുകളെ കണക്കാകുന്നത് എങ്കിലും ഇ-സിഗരറ്റുകൾക്ക് ആളുകൾ അപകടകരമായ രീതിയിൽ അടിമപ്പെടുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇ-സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്' നിർമല സീതാരാമൻ വ്യക്തമാക്കി. 
 
400ഓളം ബ്രാൻഡുകളിലയി 150ഓളം ഫ്ലേവറുകളിൽ രാജ്യത്ത് ഇ-സിഗരറ്റുകൾ ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. ഇവ ഇന്ത്യയിൽ നിർമ്മിക്കുന്നതല്ല. ഇ-സിഗരറ്റുകൾ നിരോധിക്കുകവഴി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 2,028 കോടിയുടെ ആഘാതം ഉണ്ടായേക്കും എന്നും ധനമന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments