Webdunia - Bharat's app for daily news and videos

Install App

സ്മാർട്ട്ഫോണുകൾ പകുതി വിലയിൽ സ്വന്തമാക്കാൻ ആവസരം, ഫാബ് ഫോൺസ് ഫെസ്റ്റുമായി ആമസോൺ !

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (17:35 IST)
സ്മാർട്ട്ഫോണുകൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും മറ്റ് ആനൂകൂല്യങ്ങളും പ്രഖ്യാപിച്ച് ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ 40 ശതമാനത്തിലധിക്കം വിലക്കുറവിൽ സ്വന്തമാക്കാൻ ഓഫറിലൂടെ സാധിക്കും. മാർച്ച് 25 മുതൽ 28വരെയാണ് ഓഫർ ലഭ്യമാകുക.
 
വിലക്കുറവിന് പുറമെ എക്സ്ചേഞ്ച് ഓഫറുകൾ. എ സ് ബി ഐ കാർഡ് ഉപയോക്താക്കൾക്കായി പ്രത്യേക ക്യാഷബാക്ക് ഓഫറുകളും ഫാബ് ഫോൺ ഫെസ്റ്റിന്റെ ഭാഗമായി ലഭിക്കും. ഇ എം ഐ, നോ കോസ്റ്റ് ഇ എം ഐ എന്നീ പർചേസ് രീതികളിലും ഓഫറുകൾ ലഭ്യമാണ്. 
 
29,999 രൂപയുടെ പാനസോണികിന്റെ എല്യൂഗ എക്സ്1 പ്രോ 50 ശതമാനം വിലക്കുറവിൽ വെറും 14,999 രൂപക്ക് സ്വന്തമാക്കാം എന്നതാണ് ഫാബ് ഫോൺസ് ഫെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. എം ഐ, ഹുവായി, ഓപ്പോ, വിവോ, ഹോണർ തുടങ്ങിയ ബ്രാൻഡുകളൂടെ സ്മാർട്ട്ഫോണുകൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ഓപ്പോയുടെ റിയൽമി 2000 രൂപ വിലക്കുറവിൽ 9,999 രൂപക്കാണ് വിൽക്കുന്നത്. ഹുവായിയുടെ വൈ 9ന് 1000 രൂപ വിലക്കുറവും എസ്  ബി ഐ കാർഡ് ഉപയോഗിച്ചുള്ള പർചേസ് ആണെങ്കിൽ അധിക 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. വണ്‍പ്ലസ് 6ടി, ഷവോമി എംഐ എ2 എന്നീ സ്മാർട്ട്ഫോണുകളും ഓഫറിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments