Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന പെൻഷൻ സ്കീമിലേക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ ?

പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന പെൻഷൻ സ്കീമിലേക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ ?
, തിങ്കള്‍, 25 മാര്‍ച്ച് 2019 (15:16 IST)
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ഇക്കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന എന്ന പ്രത്യേക പെൻഷൻ സ്കീമിന് തുടക്കം കുറിച്ചത്. തൊഴിലാളികളിൽനിന്നും ഒരു നിശ്ചിത തുക സ്വീകരിച്ച് അത്രയും തുക സർക്കാരും നൽകി തൊഴിലാളികൾക്ക് 60 വയസിന് ശേഷം മാസം തോറും 3000 രൂപ പെൻഷനായി നൽകുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം 3000 രൂപ പെൻഷനായി ലഭിക്കുന്നതിന് പുറമെ വ്യക്തിക്കും വ്യക്തിയുടെ പങ്കാളിക്കും ഇഷുറൻസ് പരിരക്ഷയും ലഭിക്കും.

ആർക്കെല്ലാം അപേക്ഷിക്കാം 
അസംഘടിത മേഖലയിലെ ജോലിക്കാരമായിരിക്കണം എന്നത് നിർബന്ധമാണ്. 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള 15000 രൂപയിൽ കൂടാത്ത മാസ വരുമാനമുള്ളവർക്ക് മാത്രമേ പെൻഷൻ സ്കീമിന്റെ ഭാഗമാകാൻ സാധിക്കും.

അപേക്ഷിക്കാനായി വേണ്ടത് ?
പെൻഷൻ സ്കീന്റെ ഭാഗമാകുന്നതിന് ആധാർ കർഡ്, ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട്, ഉപയോഗത്തിലുള്ള ഒരു മൊബൈൽ നമ്പർ എന്നിവ മാത്രമേ ആവശ്യമുള്ളു. പെൻഷൻ സ്കീൽ അപ്ലേ ചെയ്യുന്നതിനായി. ഈ രേഖകളുമായി ഏറ്റവും അടുത്ത സി എസ് സി അഥവ കോമൺ സർവീസ് സെന്ററിൽ എത്തിച്ചേരുക. ഇ പി എഫ് ഇന്ത്യ വെബ്സൈറ്റ് പരിശോധിച്ചാൽ ഏറ്റവും അടുത്തുള്ള സി എസ് സി കേന്ദ്രം കണ്ടെത്താൻ സാധിക്കും. 
എങ്ങനെ അപേക്ഷിക്കാം ?
പെൻഷൻ സ്കീമിൽ ചേരുന്നതിനായുള്ള ഫോം സി എസ് സി കേന്ദ്രത്തിൽ ഉണ്ടാകും. കേന്ദ്രത്തിലെ ജീവനക്കാർ ആധാർ കാർഡും നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ട് പാസ്ബുക്കും പരിശോധിച്ച് ഫോം പൂരിപ്പിക്കും. അക്കൌണ്ടിൽ നിന്നും പണം ഓട്ടോ ഡെബിറ്റ് ചെയ്യുന്നതിന് കൺസന്റ് ഒപ്പിട്ട് നൽകണം. നിങ്ങളുടെ രേഖകൾ ഓൺലൈനായി വെരിഫൈ ചെയ്തു കഴിഞ്ഞാൽ മൊബൈൽ നമ്പരിലേക്ക് ഒരു ഒ ടി പി ലഭിക്കും. 
 
ഇത് നൽകുന്നതോടെ നിങ്ങളുടെ പേരിൽ ഒരു പെൻഷൻ നമ്പർ ക്രിയേറ്റ് ചെയ്യപ്പെടും. ഇതിന്റെ ഒരു പ്രിന്റ് ഔട്ടും സി എസ് സി കേന്ദ്രത്തിൽ നിന്നും ലഭിക്കും. ഇതിൽ നിങ്ങളുടെ പേര്, ഇൻഷുറൻസ് നമ്പർ, ഉൾപ്പടെയുള്ള വിശദാംശങ്ങൾ ഉണ്ടാകും. സ്കിമിലെ അദ്യത്തെ അടവ് പണമായി തന്നെ നൽകണം. പിന്നിട് ഇത് നിങ്ങളുടെ അക്കൌണ്ടിൽനിന്നും മാസം‌തോറും ഡെബിറ്റ് ചെയ്യപ്പെടും. പെൻഷൻ നമ്പർ ഉപയോഗിച്ച് വിശദാംശങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നീണ്ട ലിസ്റ്റ്; പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പ്രതിവർഷം 72,000 രൂപ നൽകുമെന്ന് രാഹുൽ ഗാന്ധി, വയനാട് തീരുമാനമായില്ല