Webdunia - Bharat's app for daily news and videos

Install App

അരനൂറ്റാണ്ട് പഴക്കമുള്ള ദലൈലാമയുടെ വിന്റേജ് ലാൻഡ് റോവർ എസ്‌യുവി ലേലത്തിന്

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (13:13 IST)
ദലൈലാമ ഉപയോഗിച്ചിരുന്ന ക്ലാസിക് വിന്റേജ് ലാൻഡ് റോവവർ എസ്‌യുവി വിൽപ്പനക്ക് വച്ചിരിക്കുകയാണ് ഇപ്പോൾ ഒരു സ്വകാര്യ കമ്പനി. 1966മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ ദലൈലാമ ഉപയോഗിച്ചിരുന്ന ലാൻഡ് റോവർ 2എയാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്. 100000 ഡോളർ മുതൽ 150000 ഡോളർ വരെയാണ് വാഹനത്തിന് ലേലത്തിൽ പ്രതീക്ഷിക്കുന്ന വില.
 
ടിബറ്റിനെ ചൈന പിടിച്ചടക്കിയതോടെ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്ത കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്. 1966ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ കമ്പനിയിൽ ദലൈലാമ നേരിട്ടെത്തിയാണ് ഈ വാഹനം സ്വന്തമാക്കിയത്. എന്നാൽ 1976ന് ശേഷം ഈ വാഹനം കൈമാറ്റം ചെയ്തതോടെ വാഹനത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
 
2005ൽ അമേരിക്കയിലെ ലോസാഞ്ചലസിലെ വെസ്റ്റ്‌കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തിൽ റിസ്റ്റോറേഷനുവേണ്ടി എത്തിയതോടെയാണ് വാഹനം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. വാഹനം പൂർണമായും റീസ്റ്റോർ ചെയ്ത് 2007ൽ 82100 ഡോളറിന് ഏകദേശം 56 ലക്ഷം രൂപക്ക് വിറ്റിരുന്നു. കരുത്തുറ്റ 2286 സിസി ഫോർ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിൽ ഉള്ളത്. 67 ബിഎച്ച്‌പി കരുത്തും 157 എൻഎം ടോർക്കും സൃഷ്ടിക്കാൻ ഈ എഞ്ചിനാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments