ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഉത്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ കരാറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാനുമാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ലൈസൻസിങ് സംവിധാനം കർശനമാക്കാനും ഗുണനിലവാര പരിശോധന ശക്തപ്പെടുത്താനും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ടുകൾ.200 കോടിയില്‍ താഴെയുള്ള പദ്ധതികളുടെ കരാര്‍ വിദേശ കമ്പനികള്‍ക്ക് നല്‍കരുതെന്ന് നേരത്തെ തന്നെ കേന്ദ്രം തീരുമാനമെടുത്തിരുന്നു.