മികച്ച ഫീച്ചറുകളുമായി ഒരു എക്കണോമി സ്മർട്ട്ഫോണിനെ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. സ്പാർക്ക് പവർ 2 എന്ന സ്മാർട്ട്ഫോണിന് വെറും 9,999 രൂപയായിരിയ്ക്കും വില എന്നാണ് സൂചന. ഈ മാസം 23 ന് ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോണിനായുള്ള ബുക്കിങ് ആരംഭിയ്ക്കും. 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുക.
720x1640 പിക്‌സല്‍ റസല്യൂഷനോടെ 7 ഇഞ്ച് എച്ച്‌ഡി പ്ലസ് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 90.6 ശതമാനം സ്‌ക്രീന്‍ ടു-ബോഡി അനുപാതമുള്ളതാണ് ഡിസ്പ്ലേ 16 മെഗപിക്സൽ പ്രൈമറി സെൻസർ, 5 എംപി സൂപ്പർ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, മറ്റൊരു എഐ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2GHz മീഡിയടെക് ഹീലിയോ പി22 എംടികെ6762 ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ എച്ച്‌ഐഒഎസ് 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവര്‍ത്തിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് ടെക്നോ സ്പാര്‍ക്ക് പവര്‍ 2 ലെ മറ്റൊരു പ്രധാന സവീശേഷത