Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി സ്മാർട്ട് പ്ലസിനെ വിപണിയിലെത്തിച്ച് ഹുവായ്

വാർത്ത
പി സ്മാർട്ട് പ്ലസ് എന്ന ഏറ്റവും പുതിയ സ്മാർറ്റ്ഫോണിനെ വിപണിയിൽ ഏത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവായ്. പി സ്മാർട്ട് എന്ന മുൻ മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് പി സ്മാർട്ട് പ്ലസ്. 3 ജിബി റം 64 ജി ബി സ്റ്റോറേജ് വേരിയന്റിലാണ് ഹുവായ് ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
 
ഹുവായിയുടെ മിഡ്‌റേഞ്ച് സ്മാർട്ട്ഫോണാന് പി സ്മാർറ്റ് പ്ലസ്. 6. 21 ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  24 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും, 16 മെഗാപിക്സലിന്റെ അൾട്ര വൈഡ് ലെൻസും അടങ്ങുന്ന ട്രിപ്പിൽ റിയർ ക്യാമറയാണ് ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. 
 
8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഹൈ സിലിക്കൺ കിരിൻ 710 എസ് ഒ സി ഒക്ടാകോർ പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആ‍ൻഡ്രോയിഡ്  9 പൈലാണ് പി സ്മാർട്ട് പ്ലസ് പ്രവർത്തിക്കുക. ഹുവായിയുടെ ഇന്റേർണൽ സോഫ്റ്റ്‌വെയറായ ഇ എം യു ഐ 9 സ്മാർട്ട് ഫോണിനെ കൂടുതൽ ലളിതമാക്കി മാറ്റും. 3400 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാന്നിയിൽ ഇ.ടി; മൂന്നാം സീറ്റില്ല - ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു