Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമലയിൽ തങ്ങൾക്കെതിരെ സംസാരിച്ചവരെ സാമൂഹികമായി ഇല്ലാതാക്കാൻ ആർ എസ് എസ് ശ്രമമോ ?

ശബരിമലയിൽ തങ്ങൾക്കെതിരെ സംസാരിച്ചവരെ സാമൂഹികമായി ഇല്ലാതാക്കാൻ ആർ എസ് എസ് ശ്രമമോ ?
, വെള്ളി, 30 നവം‌ബര്‍ 2018 (16:27 IST)
മുഴുവൻ ജീവിതവും സാമൂഹ്യ മാധ്യമങ്ങാളിലേക്ക് മാറിയ ഈ കാലഘട്ടത്തിൽ ഒരാളെ പ്രശസ്തിയിലെത്തിക്കാനും വലിച്ചു താഴെയിടാനും, തങ്ങൾക്കിഷ്ടമുള്ളതെല്ലാം പ്രചരിപ്പിക്കാനും വളരെ എളുപ്പമാണ് എന്ന് നമുക്കറിയാം. ഇന്ത്യയിലും അമേരിക്കയിലും നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയത്തിനായി ഉപയോഗിച്ച പ്രധാന ആയുധം സാമൂഹിക മാധ്യമങ്ങളാണ് എന്നത് പ്രധാനമാണ്.
 
സമാനമായ അവസ്ഥ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം കേരളത്തിലും സംഭവിച്ചു വരികയാണ് എന്ന് വേണം കരുതാൻ. ചരിത്രപരമായ അസത്യങ്ങളും നിലപാടുകളിലെ വൈരുദ്യങ്ങളും ചൂണ്ടിക്കാട്ടി നിരവധി സാമൂഹിക പ്രവർത്തകർ രംഗത്തുവന്നതോടെ കള്ളികൾ ഓരോന്നായി പൊളിഞ്ഞ് ആർ എസ് എസ് പ്രതിരോധത്തിലായി. ഒടുവിൽ സമരം അവസാനിപ്പിക്കേണ്ട അവസ്ഥ പോലും ഉണ്ടായി.
 
ഇപ്പോൾ ആർ എസ് എസിനെതിരെ പോർമുഖം തുറന്നവർ ഓരോരുത്തരായി അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷം സംസ്ഥാനത്താകമാനം കണ്ടുവരികയാണ്. ആർ എസ് എസിന്റെ വാദങ്ങളെ ചരിത്രപരമായും സാംസ്കാരിക പരമായും പൊളിച്ച സുനിൽ പി ഇളയിടത്തെ ഹിന്ദു വിരുദ്ധനായും മുസ്‌ലീം വാദിയുമായി ചിത്രീകരിച്ചുകൊണ്ടുമാണ് ഈ ട്രൻഡിന് തുടക്കം കുറിക്കുന്നത്.
 
പൊളിറ്റിക്കൽ ഇസ്‌ലാമിസത്തേയും പൊളിറ്റിക്കൽ ഹിന്ദുവിസത്തെയും കുറിച്ച് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തെ വളച്ചൊടിച്ചുകൊണ്ടായിരിന്നു ഈ പ്രചരണം. സാമൂഹികമായി ഒരു വ്യക്തിക്കുള്ള പ്രതിശ്ചായ ഇല്ലാതാക്കാനുള്ള മനഃപൂർവമായ ഒരു ശ്രമമായി തന്നെ ഇത്തരം പ്രചരണങ്ങൾ വന്നു. 
 
പിന്നീട് സി പി എമ്മിന്റെ മുതിർന്ന നേതാവായ വി എസ് അച്ചുദാനന്ദൻ സമൂഹ്യ മധ്യമങ്ങളിൽ അപമാനിക്കപ്പെട്ടു. ഇപ്പോൾ ദീപ നിശാന്തിനെതിരെയുള്ള കവിത മോഷണ ആരോപണവും ഈ ഗണത്തിതന്നെ പെടുത്താവുന്നതാണ്. സത്യം പുറത്തുവരുന്നതുവരെ ന്യായമായും അങ്ങനെ സംശയിക്കാം. ഇത്തരത്തിൽ  പ്രതിരോധം തീർത്തവർ ഒരോന്നായി ഒരോ തരത്തിൽ ഒരേസമയം അപമാനിക്കപ്പെടുന്നതിനെ സ്വാഭാവികമായ ഒരു സംഭവമായി കണക്കാക്കാ‍നാകുമോ ?  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികൾക്കായി സ്‌മാർട്‌ഫോൺ മാറ്റിവെച്ചാൽ ഭക്ഷണം കഴിക്കാം സൗജന്യമായി!