Publish Date: Fri, 12 Oct 2018 (16:12 IST)
Updated Date: Fri, 12 Oct 2018 (16:16 IST)
സിനിമാ, കായിക രംഗങ്ങളിലെ വലിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മീ ടു ക്യാംപെയിൻ ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തേക്കു കൂടി പടരുകയാണ്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
ടാറ്റയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് മാധ്യമ പ്രവർത്തകയായ യുവതി മി ടു ക്യാംപെയിനിലൂടെ അരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ് രംഗരാജനോട് കമ്പനി അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നിഷ്‌പക്ഷമായ അന്വേഷണം പൂർത്തിയാകാനാണ് ഉദ്യോഗസ്ഥനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയായൽ ഉടൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടാറ്റ ട്വിറ്ററിലൂടെ അറിയിച്ചു.