Publish Date: Thu, 20 Sep 2018 (20:27 IST)
Updated Date: Thu, 20 Sep 2018 (20:29 IST)
ഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയിന്റ് അതായത് 0.4 ശതമാനം വരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിങ്സ് സ്കീം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവക്കെല്ലാം വര്‍ധന ബാധകമാണ്.
ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 30 ബേസിക് പോയിന്റാണ് വര്‍ധന വരുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, എന്നിവയുടെ പലിശയില്‍ 0.40 ശതമാനവും വര്‍ധന വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായം വര്‍ധിച്ചിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല
Sumeesh
Publish Date: Thu, 20 Sep 2018 (20:27 IST)
Updated Date: Thu, 20 Sep 2018 (20:29 IST)