Publish Date: Wed, 05 Sep 2018 (14:37 IST)
Updated Date: Wed, 05 Sep 2018 (14:40 IST)
പരിഷ്കരിച്ച ലിമിറ്റഡ് എഡിഷൻ റെഡി-ഗോയെ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വിൽപന ആരംഭിച്ചു. ലുക്കിലും സൌകര്യങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തിയാണ് ലിമിറ്റഡ് എഡിഷനെ കമ്പനി അവതരുപ്പിച്ചിരിക്കുന്നത്.
0.8L MT, 1.0L MT എന്നീ രണ്ട് മോഡലുകളെയാണ് ലിമിറ്റഡ് എഡിഷനായി കമ്പനി വിൽപന ആരംഭിച്ചിരിക്കുന്നത്. 0.8L MT മോഡലിന് 3.58 ലക്ഷവും 1.0L MT മോഡലിന് 3.85 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.
ബോഡി ഗ്രാഫികസാണ് വാഹനത്തിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന മാറ്റം. പരിഷകരിച്ച ബമ്പറുകളും ചുവപ്പ് നിറത്തിൾല ഗ്രില്ലുകളും ലിമിറ്റഡ് എഡിഷനു നൽകിയിരിക്കുന്നു. ഇന്റീരിയറിന്റെ സൌന്ദര്യം വർധിപ്പിക്കാനും ചില മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. പർക്കിംഗ് അസിസ്റ്റൻഡ് സെൻസറുകളും ഡിസ്‌പ്ലെ ഡിവൈസും പുതുതായി വാഹനത്തിനു ലഭ്യമാക്കിയിട്ടുണ്ട്.
0.8 ലിറ്റർ പെട്രോൾ എഞ്ചിന് 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാൻ കഴിയും. 1.0 ലിറ്റർ എഞ്ചിന് 67 ബി എച്ച് പി കരുത്തും. 91 എൻ എം ടോർക്കും പരമാവതി ഉത്പാതിപ്പിക്കാനാകും. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇരു മോഡലുകളിലും ഒരുക്കിയിരിക്കുന്നത്.