Publish Date: Sun, 19 Aug 2018 (15:38 IST)
Updated Date: Sun, 19 Aug 2018 (15:39 IST)
കനത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ ഹ്യുണ്ടായി ഇന്ത്യ കൈമാറി. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സഹായം കൈമാറിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും സഹായം കൈമാറിയത്. നേരത്തെ ടി വി എസ് മോട്ടോർസ് ഒരു കോടി രൂപയും ആഡംബര വാഹന നിർമ്മാതാക്കളായ ബെൻസ് 30 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.