Webdunia - Bharat's app for daily news and videos

Install App

സ്ത്രീ സംരംഭകര്‍ക്ക് പിന്തുണ നൽകി ആമസോൺ, സഹേലിയിൽ ഇനി കുടുംബശ്രീ ഉൽപ്പന്നങ്ങളും

സഹേലി പദ്ധതിയില്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും.

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (16:33 IST)
ആമസോൺ വഴി കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾ ഇനി ഉപഭോക്താക്കളിലെത്തും. ഇതുമായി ബന്ധപ്പെട്ട്,  ആമസോണുമായി കുടുംബശ്രീ ധാരണപത്രം ഒപ്പിട്ടു. ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വിപണന മേഖലയിലേക്ക് സാധ്യതകളുടെ വഴി തുറന്നുകിട്ടിയത്.
 
സഹേലി പദ്ധതിയില്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ പ്രാരംഭത്തില്‍ മുടക്കുമുതല്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പന നടത്താനുള്ള ആനുകൂല്യങ്ങളും നല്‍കും. 
 
സഹേലി സംഘം വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും, ഇമേജിംഗ്, കാറ്റലോഗിംങ്, ഉല്‍പന്നങ്ങളുടെ ലിസ്റ്റിംഗ്, സൗജന്യ അക്കൌണ്ട് മാനേജ്മെന്റ് എന്നിവയിലൂടെ അവരെ സഹായിക്കുകയും ചെയ്യും. ഇതുവഴി ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകര്‍ക്ക് വേണ്ട പിന്തുണയും പരിശീലനവും ആമസോണ്‍ നല്‍കും. കൂടാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മുൻപിൽ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭ്യമാക്കും. 
 
കേരളത്തിലെ 14 ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള (സിഡിഎസ്സ്) കുടുംബശ്രീയില്‍ നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നായാണ് കുടുംബശ്രീ വിലയിരുത്തപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments