ഒരുകിലോ കപ്പക്ക് 429 രൂപ നൽകേണ്ടിവരുക. ഏതെങ്കിലും ഒരു മലയാളിക്ക് ഇത് വിശ്വസിക്കാൻ സാധിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാവു. ഓൺലൈൻ വാണിജ്യ സ്ഥാപനമായ ആമസോണിലാണ് ഒരു കിലോ കപ്പല്ല് 429 രൂപ വിലയിട്ടിരിക്കുന്നത്. കഴിഞ്ഞില്ല കപ്പ വീട്ടിലെത്തണമെങ്കിൽ 49 രൂപ ഷിപ്പിംഗ് ചാർജ്കൂടി നൽകണം.
നാട്ടിലെ വിപണിയിൽ ഒരു കിലോ കപ്പക്ക് 30 രൂപയിൽ താഴെ വിലയുള്ളപ്പോഴാണ് ആമസോൺ 429 രൂപക്ക് കപ്പ വിൽക്കുന്നത്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് കർഷകരിൽനിന്നും നേരിട്ടുവാങ്ങി കപ്പ ആമസോണിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ തട്ടിപ്പ്.
കേരളം വിട്ടാൽ മറ്റു സംസ്ഥാനങ്ങളിൽ കപ്പ അത്ര സുലഭമല്ല. അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ സ്ഥിരതാമസമാക്കുകയോ ചെയ്ത മലയാളികൾ കപ്പ കഴിക്കാനുള്ള ആഗ്രഹം കാരണം വില നോക്കാതെ വാങ്ങും എന്നതാണ് വിൽപ്പനയുടെ പിന്നില തന്ത്രം. നേരത്തെ ചിരട്ടക്ക് 3000 രൂപ വിലയിട്ട് ആമസോൺ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.