Webdunia - Bharat's app for daily news and videos

Install App

ഉത്തേജക മരുന്ന് ഉപയോഗം,റഷ്യക്ക് നാല് വർഷത്തെ കായികവിലക്ക്: ടോക്കിയോ ഒളിമ്പിക്സും ഖത്തർ ലോകകപ്പും നഷ്ടമാകും

അഭിറാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (11:24 IST)
കായികലോകത്തെ ഞെട്ടിച്ച്കൊണ്ട് റഷ്യക്ക് 4 വർഷത്തെ വിലക്കേർപ്പെടുത്തി ലോക ഉത്തേജകവിരുദ്ധ ഏജൻസി. ഇതോടെ അടുത്ത നാലുവർഷം നടക്കുന്ന രാജ്യാന്തര കായിക മത്സരങ്ങളിൽ റഷ്യക്ക് പങ്കെടുക്കാനാവില്ല.  ഇതോടെ 2020 ലെ ടോക്കിയോ ഒളിമ്പിക്സും 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളും റഷ്യക്ക് നഷ്ടമാകും.  എന്നാൽ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പ് ഫുട്ബോളിൽ പങ്കെടുക്കാൻ റഷ്യക്ക് അനുമതി നൽകിയിട്ടുണ്ട് എന്നാൽ വേദി റഷ്യയിൽ നിന്നും മാറ്റും.
 
കായികതാരങ്ങൾക്ക് വിപുലമായ തോതിൽ ഉത്തേജക മരുന്ന് നല്കുന്ന റഷ്യൻ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് വിലക്ക്. കഴിഞ്ഞ ജനുവരിയിൽ വാഡയുടെ അന്വേഷണസംഘത്തിന് തെറ്റായ ഉത്തേജകപരിശോധനാ ഫലങ്ങളാണ് റഷ്യ നൽകിയതെന്നും കണ്ടെത്തിയിരുന്നു. ഇതൊടെയാണ് റഷ്യയെ വിലക്കാൻ വാഡയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുത്തത്. അതേസമയം തീരുമാനത്തിനെതിരെ 21 ദിവസത്തിനകം അപ്പീൽ നൽകാൻ റഷ്യക്ക് സാവകാശമുണ്ട്. 
 
ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന റഷ്യൻ താരങ്ങൾക്ക് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായികവേദികളിൽ പങ്കെടുക്കാം. എന്നാൽ രാജ്യത്തിന്റെ ഔദ്യോഗിക യൂണിഫോം/ജഴ്സി ധരിക്കാൻ ഇവർക്കാവില്ല. ഈ താരങ്ങൾ മെഡലുകൾ നേടിയാൽത്തന്നെ റഷ്യയുടെ ദേശിയഗാനമോ പതാകയോ പ്രദർശിപ്പിക്കുവാൻ സാധിക്കില്ല.
ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ഇത് കൂടാതെതന്നെ നിരവധി കർശനവ്യവസ്ഥകൾ റഷ്യൻ കായികതാരങ്ങൾ പാലിക്കേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments