Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം,മുൻകൂട്ടി അനുമതി വാങ്ങണം

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം,മുൻകൂട്ടി അനുമതി വാങ്ങണം
, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:40 IST)
നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ് നീറ്റിന് ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം. പരീക്ഷാഹാളിൽ ബുർഖ,കാരാ,ക്രുപാൺ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണമെന്നും സർക്കുലറിൽ പറയുന്നു. 
 
ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളവർ അഡ്മിറ്റ് കാർഡ് കിട്ടുന്നതിന് മുൻപ് തന്നെ അധികാരികളിൽ നിന്നും അനുമതി നേടണമെന്നും സർക്കുലറിൽ പറയുന്നു.
 
നീറ്റ് പരീക്ഷക്ക് പരീക്ഷാഹാളിൽ ശിരോവസ്ത്രം ധരിക്കുന്നതിന് കഴിഞ്ഞ വർഷം വിലക്കേർപ്പെടുത്തിയിരുന്നു. ഇത് വലിയ അളവിൽ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സഹാചര്യത്തിലാണ് 2020 ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മക്കളെവിടെ? അവരോട് സംസാരിക്കണം’; ജയിലിൽ നിന്നും ലിജി വീട്ടിലേക്ക് വിളിച്ചു