Webdunia - Bharat's app for daily news and videos

Install App

ബാഡ്മിന്റണ്‍ റാക്കറ്റ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് നീരജ് ചോപ്ര, പിന്നാലെ ജാവലിന്‍ ചിത്രവുമായി പി വി സിന്ധു, താരങ്ങള്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ

അഭിറാം മനോഹർ
ബുധന്‍, 7 ഫെബ്രുവരി 2024 (13:51 IST)
P V Sindhu,Neeraj Chopra
കായികലോകത്ത് ഇന്ത്യയുടെ അഭിമാനമാനമായി മാറിയ കായികതാരങ്ങളാണ് ബാഡ്മിന്റണ്‍ താരമായ പി വി സിന്ധുവും ജാവലിന്‍ താരമായ നീരജ് ചോപ്രയും. ഒളിമ്പിക് മെഡലുകള്‍ രാജ്യത്തിനായി സ്വന്തമാക്കിയിട്ടുള്ള ഇരുതാരങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.
 
ഒരു ബാഡ്മിന്റണ്‍ റാക്കറ്റിന്റെ ചിത്രമാണ് ആദ്യം നീരജ് ചോപ്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് എന്താണ് അര്‍ഥമാക്കുന്നതെന്നറിയാമോ? എന്താണ് നിങ്ങള്‍ കരുതുന്നത് എന്ന അടിക്കുറിപ്പും ചിത്രത്തിന് കീഴില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന് മറുപടിയായി ഒരു ജാവലിന്‍ ചിത്രം കുറച്ച് മണിക്കൂറുകള്‍ക്കകം പി വി സിന്ധുവും പങ്കുവെച്ചു. ഇത് എങ്ങനെ എന്റെ അരികിലെത്തി എന്നറിയാമോ? എന്തെങ്കിലും ഗസ് ചെയ്യാനാകുന്നുണ്ടോ? എന്നായിരുന്നു സിന്ധുവിന്റെ പോസ്റ്റ്. ഈ രണ്ട് ചിത്രങ്ങളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
 
എന്നാല്‍ അല്പസമയത്തിനകം തന്നെ നീരജ് ചോപ്ര തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ആരാധകര്‍ ഇരുതാരങ്ങളും തമ്മില്‍ പ്രണയമാണെന്ന് ചര്‍ച്ച ചെയ്യുമ്പോഴും സംഭവത്തില്‍ നീരജ് ചോപ്രയും പി വി സിന്ധുവും വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments