Webdunia - Bharat's app for daily news and videos

Install App

Ind vs Eng: കോലിയും ഷമിയും തിരിച്ചെത്തും, ഇന്ത്യ തനിനിറം കാണിക്കും, മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് സൂക്ഷിക്കണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

അഭിറാം മനോഹർ
ബുധന്‍, 7 ഫെബ്രുവരി 2024 (12:23 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ചതോടെ ആവേശകരമായ രീതിയിലാണ് ടെസ്റ്റ് പരമ്പര മുന്നോട്ട് പോകുന്നത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിതമായ തോല്‍വിയില്‍ നിന്നും കരകയറിയ ഇന്ത്യ ആധികാരികമായ വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇരട്ടസെഞ്ചുറിയോടെ തിളങ്ങിയ യശ്വസി ജയ്‌സ്വാളും രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലുമാണ് ബാറ്റര്‍മാരില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്രയും അശ്വിനും ബൗളിംഗില്‍ തിളങ്ങി.
 
ഇപ്പോളിതാ മൂന്നാം മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍.മൂന്നാം ടെസ്റ്റില്‍ വിരാട് കോലിയും മുഹമ്മദ് ഷമിയുമടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുന്നതോടെ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുക എന്നത് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്ന് നാസര്‍ ഹുസൈന്‍ പറയുന്നു. വിജയത്തിന്റെ വഴിയിലെത്തിയ ഇന്ത്യയെ പേടിക്കണം. പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയിച്ചത്. കോലി,ഷമി,കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി തിരിച്ചെത്തിയാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ജസ്പ്രീത് ബുമ്രയുടെ പന്തുകളാണ് ഇംഗ്ലണ്ടിന് വലിയ നാശമുണ്ടാക്കുന്നതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
 
ഈ മാസം 15ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് മത്സരത്തിന് തുടക്കമാവുക. റാഞ്ചിയിലും ധരംശാലയിലുമാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments