Webdunia - Bharat's app for daily news and videos

Install App

നൊവാക് ജോക്കോവിച്ചിന് അടിതെറ്റി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി

Webdunia
വ്യാഴം, 19 ജനുവരി 2017 (15:01 IST)
ഓസ്ട്രേലിയൻ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. വൈൽഡ് കാർഡ് എൻട്രിയുമായി മത്സരിക്കാനെത്തിയ ഉസ്ബെക്കിസ്ഥാന്റ ലോക 117ആം നമ്പർ താരം ഡെന്നിസ് ഇസ്റ്റോമിനാണ് സെർബിയൻ താരത്തെ അട്ടിമറിച്ചത്.
 
ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായി പതിനഞ്ചു മൽസരങ്ങൾ ജയിച്ചതിന്റെ റെക്കോർഡുമായാണ് ജോക്കോവിച്ച് എത്തിയത്. എന്നാല്‍ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ്  ഡെന്നിസ് ഇസ്റ്റോമിന്‍ ജോക്കോവിച്ചിനെ തോൽപ്പിച്ചത്. മൽസരം അഞ്ചു മണിക്കൂറോളം നീണ്ടു. സ്കോർ: 7-6(10/8), 5-7, 2-6, 7-6 (7/5), 6-4. ഇതു രണ്ടാം തവണ മാത്രമാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ റാങ്കിങ്ങിൽ 100ന് താഴെയുള്ള താരത്തോട് ജോക്കോവിച്ച് തോൽക്കുന്നത്. 

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments