Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം!

വിവാഹം കഴിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം!

വിവാഹം
വിവാഹം കഴിക്കുന്നതിന് മുമ്പ് പരസ്‌പരം ചെറുക്കനും പെണ്ണും പരസ്‌പരം മനസിലാക്കണമെന്ന് പലരും പറയാറുണ്ട്. എന്നാൽ അതിനൊക്കെ മുമ്പ് അറിഞ്ഞിരിക്കേണ്ടത് രണ്ടുപേരുടേയും നക്ഷത്രവും പൊരുത്തവുമാണ്. പരസ്‌പരം ചേരാത്ത നക്ഷത്രക്കാർ തമ്മിൽ വിവാഹം ചെയ്‌താൽ ആ ബന്ധം അധികകാലം നിൽക്കില്ല.
 
ആ ബന്ധം തകരുന്നതോടൊപ്പം കുടുംബങ്ങളിൽ പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യും. പരസ്പരം വേധദോഷമുള്ള നക്ഷത്രജാതര്‍ തമ്മില്‍ വിവാഹം പാടില്ലെന്ന് ജ്യോതിഷം പറയുന്നു. വേധദോഷം ഭവിച്ചാല്‍ ഭാര്യയ്ക്കും, ഭര്‍ത്താവിനും കുടുംബത്തോടെ ദോഷം ഭവിക്കുമെന്ന് പറയപ്പെടുന്നു.
 
അശ്വതി-തൃക്കേട്ട, ഭരണി-അനിഴം, കാര്‍ത്തിക-വിശാഖം, രോഹിണി-ചോതി, മകയീര്യം-ചിത്തിര, തിരുവാതിര-തിരുവോണം, പുണര്‍തം-ഉത്രാടം, പൂയം-പൂരാടം, ആയില്യം-മൂലം, മകം-രേവതി, പൂരം-ഉത്രട്ടാതി, ഉത്രം-പൂരുരുട്ടാതി, അത്തം-ചതയം എന്നിവയാണ് വേധദോഷമുള്ള നക്ഷത്രങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്യോതിഷത്തെ അന്തമായി വിശ്വസിക്കണോ ?