ഇടതൂർന്ന മുടിയാണോ ആഗ്രഹം? എങ്കിൽ സഹായിക്കാൻ ജ്യോതിഷമുണ്ട്
മുടി വളരുന്നില്ലേ? എങ്കിൽ ഇനി ഇതിനും ജ്യോതിഷം നോക്കാം
സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. പുരുഷന്മാർക്കും മുടി കൂടുതലുള്ള പെൺകുട്ടികളെയാൽ താൽപ്പര്യം. മുടി വളരുന്നതിനായി സ്‌ത്രീകൾ പല പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ജ്യോതിഷ ശാസ്‌ത്രത്തിൽ മുടി നന്നായി വളരാനും മാർഗ്ഗങ്ങളുണ്ട്. നല്ല ദിവസവും സമയവും നേരവും ഒക്കെ നോക്കിവേണം നാം മുടിമുറിക്കേണ്ടതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
നല്ല ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മുടി നല്ലതുപോലെ വളരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എന്നാൽ ആ നല്ല ദിവസങ്ങൾ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. പൗർണമി ദിനങ്ങളിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് ഉത്തമമാണ്. പൗരാണിക കാലം മുതൽ തന്നെ ചന്ദ്രനുമായി ബന്ധപെട്ടു പറഞ്ഞു കേൾക്കുന്നൊരു കാര്യമാണിത്.
മുടി മുറിക്കുന്നതുമായി ബന്ധപെട്ടു ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. കാർഷിക പഞ്ചാംഗത്തിന്റെയും പാശ്ചാത്യ ജ്യോതിശാസ്ത്രത്തിന്റെയും മായൻ ചാന്ദ്രകലണ്ടറിന്റെയും അടിസ്ഥാനത്തിലാണിത് നിർമിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഈ കലണ്ടർ പ്രവർത്തിക്കുന്നത്. മുടി മുറിക്കേണ്ട സമയവും നേരവുമെല്ലാം ഇതിൽ കൃത്യമായി കൊടുത്തിട്ടുണ്ട്. മുടി നന്നായി വളരുന്നതിന് കൂടുതലായി വെട്ടേണ്ട ആവശ്യമില്ല. മുടിയുടെ അഗ്രഭാഗം പൊട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വെട്ടണം. എന്നാൽ മാത്രമേ പിന്നീട് മുടി വളരൂ.