കുട്ടികൾ പഠിച്ചത് മുഴുവൻ മറന്നു പോകുകയാണോ? കാരണം ഇതാകാം
കുട്ടികൾക്ക് പഠനത്തിൽ താൽപ്പര്യമില്ലേ? കാരണം ഇതാകാം
കുട്ടികളുടെ പഠനകാര്യത്തിൽ അച്ഛനമ്മമാർ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവർ പഠിക്കാൻ മടി കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കരുത്. നാളെ പഠിക്കാം പിന്നെ പഠിക്കാം എന്നൊക്കെ പറഞ്ഞ് നടക്കുന്നവരും ഉണ്ട്. എന്നാൽ ഇതിൽ കാര്യമായ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഇവരുടെ ഈ താൽപ്പര്യമില്ലായ്‌മയുടെ കാരണങ്ങൾ പലതാകാം.
വിദ്യയുടെ ദേവി സരസ്വതിയാണ്. ദേവിയുടെ കടാക്ഷം ഇല്ലെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ താൽപ്പര്യം കാണില്ല. ഇതിന് കാരണം പഠനമുറിയുടെ വാസ്‌തുശാസ്‌ത്രപരമായ പോരായ്‌മകളാണ്. പഠനമുറികൾ പണിയുമ്പോൾ തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുശാസ്‌ത്രത്തിൽ പഠനമുറിയുടെ നിർമ്മാണരീതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഗൃഹത്തിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കു പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങൾ പഠനമുറിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കരുത്. ഈ ഭാഗത്ത് പഠിക്കാനിരുന്നാൽ മറ്റ് ചിന്തകൾ മനസ്സിലേക്ക് വരും. പുസ്തകം തുറന്ന് കുറച്ചു കഴിയും മുൻപേ ഉറക്കം വരുക, പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാതിരിക്കുക തുടങ്ങിയവയും ഈ ദിക്കിൽ നിന്ന് പഠിച്ചാൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ സ്വാധീനം പഠനത്തിന് ഏറെ സഹായകരമാണ്. ബുധന്റെ സ്വാധീനം ശക്തിയെ വർദ്ധിപ്പിക്കുവാനും വ്യാഴം പഠനത്തിലെ താത്പര്യം വർദ്ധിപ്പിക്കുവാനും ശുക്രൻ ഉറങ്ങികിടക്കുന്ന വ്യക്തിസഹജമായ കഴിവിനെ പുറത്തെടുക്കുവാനും ചന്ദ്രൻ ചിന്തകളെ ഉത്തേജിപ്പിക്കുവാനും ഉപകരിക്കും. അതുകൊണ്ടുതന്നെ പഠനമുറി പണിയുമ്പോൾ ഇക്കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.