Publish Date: Fri, 04 Jan 2019 (20:04 IST)
Updated Date: Fri, 04 Jan 2019 (20:29 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണകരമാക്കുന്നതിന് തൃക്കേട്ട നക്ഷത്രക്കാർ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയുന്നത് ഗുണം ചെയ്യും.
ശാസ്താവിന് കറുത്ത പട്ട് സമർപ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകൾ സമർപ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോൽക്കുന്നതും തൃക്കേട്ട നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.