പോർച്ചിന്റെ സ്ഥാനവും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം!
പോർച്ചിന്റെ സ്ഥാനവും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം!
Publish Date: Fri, 05 Oct 2018 (16:45 IST)
Updated Date: Fri, 05 Oct 2018 (17:08 IST)
വീട് പണിയുമ്പോള്‍ ഓരോ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ നാം ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് പോർച്ച്. തെക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വേണം വാസ്തുപ്രകാരം പോര്‍ച്ച് പണിയാന്‍. അല്ലെങ്കിൽ പാർക്കുചെയ്യുന്ന വാഹനത്തിന്റെ ഉടമകൾക്കായിരിക്കും പണി കിട്ടുക.
വീടിനോട് ചേർന്ന് പോർച്ച് പണിയുന്നത് ഉത്തമമല്ലെന്നും വിദഗ്ധർ പറയാറുണ്ട്. അങ്ങനെ വീടിനേട് ചേര്‍ത്ത് പോര്‍ച്ച് പണിതാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വടക്ക്പടിഞ്ഞാറ് ഭാഗത്ത് പോര്‍ച്ച് പണിയുകയാണെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. പോര്‍ച്ചില്‍ വായുപ്രവാഹം ഉണ്ടായിരിക്കുകയും കുറഞ്ഞത് രണ്ട്- മൂന്നടി സ്ഥല വ്യാപ്തി ഉണ്ടാവുകയും വേണം.
വടക്ക് കിഴക്ക് ഭാഗത്ത് പോസറ്റീവ് എനർജികളുടെ പ്രവാഹം ഉള്ളതിനാല്‍ ഈ ദിശയില്‍ പോര്‍ച്ച് പണിയരുത്. തെക്ക് പടിഞ്ഞാറുഭാഗത്തും ഇതേ പ്രശ്‌നമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലും ശ്രദ്ധ വേണം. തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍.