മതഭേതമന്യേ വിവഹവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് മോതിരം മാറുക എന്നത്. വരൻ വധുവിന്റെ ഇടതുകയ്യിലെ മോതിര വിരലിലും, വധു വരെന്റെ വലതുകയ്യിലെ മോതിരവിരലിലുമാണ് മോതിരം അറിയേണ്ടത്. എന്നാൽ എന്താണ് ഇത്തരത്തിൽ മോതിരം പരസ്‌പരം അണിയിക്കുന്നതിന് പിന്നിൽ എന്ന് അറിയാമോ ?
പുരുഷന്റെ ഇടതുഭാഗം പത്‌നീസ്ഥാനവും സ്ത്രീയുടെ വലതുഭാഗം ഭർത്തൃസ്ഥാനവുമായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ പ്രപഞ്ചത്തിലെ ശതിയും, പുരുഷൻ ബ്രഹ്മത്വവുമാണ് ഇവ തമ്മിൽ കൂട്ടിയിണക്കുന്ന പ്രകൃയയാണ് വധു-വരന്മാർ മോതിരം കൈമാറുക എന്നത്. പുരുഷന്റെ ഇടതുവശവും സ്ത്രീയുടെ വലതുവശവും കൂട്ടിയിണക്കപ്പെടുമ്പോഴാണ് ബ്രഹ്മസ്വരൂപം പൂർണത കൈവരിക്കുന്നത് എന്നാണ് വിശ്വാസം.