Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒന്നല്ല, നാല് ഇലക്‌ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ ടാറ്റ !

ഒന്നല്ല, നാല് ഇലക്‌ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ ടാറ്റ !
, ശനി, 3 ഓഗസ്റ്റ് 2019 (17:34 IST)
ഇലകട്രിക് വാഹന‌ വിപണിയിലേക്കാണ് ഇപ്പോൾ എല്ലാ വാഹന നിർമ്മതാക്കളും കണ്ണുവക്കുന്നത്. കേന്ദ്ര സർക്കർ ഇലകട്രിക് വാഹനങ്ങൾക്ക് പ്രത്യേകം ജിഎസ്ടി ഇളവ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇലക്ട്രിക് വാഹന വിപണിക്ക് വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നത്. ഈ രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയ്യാറെടുക്കകയാണ് ടാറ്റ
 
അടുത്ത 18 മാസത്തിനുള്ളിൽ നാല് ഇലക്ട്രി വാഹനങ്ങളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോർസ്. പ്രീമിയം ഹാച്ച്‌ബാക്കായ ആൾട്രോസ് ഇവി, കോംപക്ട് എസ്‌യുവിയായ നെക്സൺ ഇവി, ടിഗോർ ഇവിയുടെ ശേഷി കൂടിയ പതിപ്പ് എന്നിവയും പേര് വ്യക്തമാക്കാത്ത മറ്റൊരു ഇലക്ട്രിക് വാഹനവുമാണ് ടാറ്റ ഉടൻ വിപണിയിൽ എത്തിക്കുക.  
 
ആൾട്രോസിനെയും ആൾട്രോസ് ഇവിയെയും ഒരുമിച്ചായിരിക്കും ടാറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഒറ്റ ചർജിൽ 250 മുതൽ 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ആൾട്രോസ് ഇവിക്കാകും. പുതിയ ഇലക്ട്രിക് വാഹനങ്ങളെ അടുത്ത വർഷത്തെ ഡൽഹി ഓട്ടോ എക്‌സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ചേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊല്ലട്ടേ എന്ന് ചോദിച്ചു, കൊന്നോളാൻ പറഞ്ഞു’ ; രാഖി ‘വേണ്ടെന്ന്’ പറഞ്ഞിരുന്നെങ്കിൽ കൊല്ലില്ലായിരുന്നുവെന്ന് രാഹുൽ