Publish Date: Mon, 07 Jan 2019 (20:26 IST)
Updated Date: Mon, 07 Jan 2019 (20:29 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷത്തെ ഗുണകരമാക്കുന്നതിന് പൂരാടം നക്ഷത്രക്കാർ. ഹനുമാൻ സ്വാമിയുടെയും, ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ഹനുമാൻ സ്വാമിക്ക് ഏറെ പ്രിയപ്പെട്ട നെയ്‌വിളക്ക്, വെറ്റിലമാല എന്നിവ സമർപ്പിക്കുന്നതും ഗുണം ചെയ്യും.
ശാസ്താവിന്റെ പ്രീതി നേടുന്നതിനായി ശാസ്താ ക്ഷേത്രങ്ങളിൽ ദ്രർശനം നടത്തുക. ശാസ്താവിന് എള്ളുപായസം, കരിമ്പട്ട് എന്നിവ സമർപ്പിക്കുന്നതും പൂരാടം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.