നാഡി ജ്യോതിഷം അത്ഭുതമാകുന്നതെങ്ങനെ?
നാഡി ജ്യോതിഷം ഒരു ചെറിയ കളിയല്ല?
Publish Date: Thu, 28 Jun 2018 (18:00 IST)
Updated Date: Thu, 28 Jun 2018 (18:01 IST)
ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷമെന്ന് പഴമക്കാർ പറയുന്നു. ജ്യോതിഷത്തെ കുറിച്ച് പോലും വലിയ ധാരണയില്ലാത്തവർക്ക് നാഡി ജ്യോതിഷത്തെ കുറിച്ച് ചോദിച്ചാൽ എന്തറിയാം. അത്ഭുതമെന്നല്ലാതെ മറ്റൊരു വാക്ക് വിശേഷിപ്പിക്കാനാകാത്ത സത്യമാണ് നാഡി ജ്യോതിഷ അഥവാ പുരാതന നാഡി താളിയോലകള്‍.
പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചുവെന്നാണ് ഐതീഹ്യം.
ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും നാഡി ജ്യോതിഷത്തിൽ പറയുന്നു.