മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഐശ്വര്യങ്ങളും നേട്ടങ്ങളും നമ്മളെ തേടിയെത്തുമെന്നാണ് വിശ്വാസം. ദോഷങ്ങളും പ്രശ്‌നങ്ങളും അകലുന്നതിനും മന്ത്രജപം സഹായിക്കും. കൃത്യമായ സമയങ്ങളിലും ചിട്ടയായ രീതികളിലുമാണ് മന്ത്രങ്ങള്‍ ഉരുവിടാന്‍.
പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരു പോലെ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാക്കും മന്ത്രജപം. പലവിധത്തില്‍ വിവിധ ഈശ്വരന്മാരുമായി ബന്ധപ്പെട്ട് നിരവധി മന്ത്രങ്ങള്‍ ഉണ്ട്. അവയെല്ലാം തിരിച്ചറിയാനും ജീവിതത്തിന്റെ ഭാഗമാക്കാനും ഒരു ആചാര്യന്റെ സഹായം ആവശ്യമാണ്.
മന്ത്രങ്ങളില്‍ വളരെയേറെ പ്രാധാന്യമുള്ളതാണ് ആദിത്യ ഹൃദയ മന്ത്രജപം. എന്നാല്‍, എന്താണ് ഇതെന്ന് പലര്‍ക്കും അറിയില്ല. ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ജീവിതം മംഗളമായി മുന്നോട്ടു പോകുമെന്നാണ് വിശ്വാസം.
ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും. സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ പ്രഭാതത്തിൽ ഉരുവിടേണ്ടതാണ് ആദിത്യ ഹൃദയ മന്ത്രജപം.