വാർത്തകളിൽ മുഴുവൻ ദിലീപ് മയം! - കാരണമിത്

ദിലീപിന് കണ്ടകശനി ആരംഭിച്ചത് അന്നു മുതലായിരുന്നു!

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (16:46 IST)
2017 ഫെബ്രുവരി 17നു കേരളം ഉണർന്നത് കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത കേട്ടായിരുന്നു. ദിലീപിന്റെ കണ്ടകശനി ആരംഭിച്ചതും അന്നു മുതൽ തന്നെ. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുകയും ദിവസങ്ങൾ കഴിയും മുൻപേ സംഭവത്തിൽ ദിലീപിന്റെ പേര് ഉയർന്നു വരികയും ചെയ്തു. 
 
ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ കുറച്ച് മാസങ്ങൾ കേസും അന്വേഷണവും ഒക്കെയായി പോയി. ഇതിനിടയിൽ ദിലീപും ഭാര്യ കാവ്യാ മാധവനും അടക്കമുള്ളവർ ദുബായിൽ പോവുകയും ദിലീപ് ഷോ ഗംഭീരമായി നടത്തുകയും ചെയ്തു. 
 
എന്നാൽ, ജൂലായ് 10ന് കൃത്യമായി പറഞ്ഞാൽ നടി ആക്രമിക്കപ്പെട്ടശേഷം 5 മാസം തികയുമ്പോൾ കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ക്വട്ടേഷൻ കൊടുത്തു എന്നതായിരുന്ന്ഉ പൊലീസ് കണ്ടെത്തിയത്. മലയാള സിനിമലോകം ഒന്നാകെ ഞെട്ടിയ ദിവസമായിരുന്നു അത്. കേസിൽ കാവ്യയുടെയും നാദിർഷായുടെയും പേരുകൾ ഉയർന്നു വന്നു. ഇരുവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. 
 
അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം പല തവണ ജാമ്യത്തിനായി താരം ശ്രമിച്ചെങ്കിലും കേസ് അതിഗൗരവമാണെന്ന് കണക്കിലെടുത്ത് 3 തവണ കോടതി ജാമ്യം നിഷേധിച്ചു. ഒടുവിൽ ഒക്ടോബർ 3നു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയിൽവാസത്തിനുശേഷം തിരിച്ചെത്തിയ താരം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങി. 
 
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരെ സിനിമാമേഖലയിൽ ഉള്ളവർ നൽകിയിരിക്കുന്ന മൊഴി ശക്തമാണ്. കേസിൽ ദിലീപിനു രക്ഷപെടാൻ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. ഏതായാലും വിധിക്കായി കാത്തിരിക്കുകയാണ് മലയാള സിനിമയും കേരളവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾ സൗജന്യമാക്കി കേട്ടോ.. പശ്ചിമ ബംഗാളിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സ്റ്റേറ്റ് ബസുകളിൽ സൗജന്യയാത്ര

സുപ്രീം കോടതിയേക്കാൾ വലുതാണോ മുഖ്യമന്ത്രി?, നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാക്കൾ

ബിജെപിയുമായി ഉടക്കിയോ?, പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി അണ്ണാമലൈ

സുരക്ഷാ ഏജന്‍സികളില്‍ നിന്ന് സംരക്ഷണം വേണം; പാക് ചാര ഏജന്‍സി തീവ്രവാദികളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു

ഇറാനിലെ ഭരണം സൈന്യം പിടിച്ചെടുത്തതായി സൂചന, രാജിവെച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

അടുത്ത ലേഖനം
Show comments