Webdunia - Bharat's app for daily news and videos

Install App

ഈ സാഹചര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

ഒരു വ്യക്തിക്ക് ലജ്ജ തോന്നാന്‍ പാടില്ലാത്ത സാഹചര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നരുത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 12 ജൂലൈ 2025 (21:00 IST)
ഒരു വ്യക്തിക്ക് ഒരിക്കലും ലജ്ജ തോന്നാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളെയും സാഹചര്യങ്ങളെയും പറ്റി ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ പുരോഗതി പ്രാപിക്കുകയില്ല. . ഒരു വ്യക്തിക്ക് ലജ്ജ തോന്നാന്‍ പാടില്ലാത്ത സാഹചര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നരുത്.  
 
ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നുന്നവര്‍ക്ക് അവരുടെ വിശപ്പ് ശമിക്കുകയോ ആഹാരത്തില്‍ തൃപ്തി തോന്നുകയോ ചെയ്യില്ല. മറ്റൊന്ന് പണപരമായ ഇടപാടുകളില്‍ ലജ്ജ തോന്നരുത്. നിങ്ങള്‍ക്ക് ആരെങ്കിലും പണം തരാന്‍ ഉണ്ടെങ്കില്‍ അവരോട് ആ പണം തിരിച്ചു ചോദിക്കുന്നതില്‍ ഒരിക്കലും ലജ്ജ വിചാരിക്കാന്‍ പാടില്ല. അതുപോലെതന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു പറയാന്‍ ലജ്ജിക്കരുത്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ശരിയായിട്ടും തെറ്റെന്ന് തോന്നുന്നത് തെറ്റെന്നും പറയാനുള്ള കഴിവുണ്ടായിരിക്കണം. 
 
കൂടാതെ നമുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതില്‍ ഒരിക്കലും ലജ്ജ തോന്നേണ്ട കാര്യമില്ല. ഒന്നുമറിയില്ലെങ്കിലും അറിയാം എന്ന് ഭാവിക്കുന്നതിനേക്കാള്‍ നല്ലതാണ് അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

Sreekrishna Janmashtami Wishes: ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ മലയാളത്തിൽ

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

നിങ്ങളുടെ തള്ളവിരല്‍ ചെറുതായി വളഞ്ഞതാണോ, നിങ്ങളുടെ സ്വഭാവം പറയാം

അടുത്ത ലേഖനം
Show comments