Webdunia - Bharat's app for daily news and videos

Install App

ലോക മാനസികാരോഗ്യ ദിനം: മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള സംസാരം കുട്ടികളെ മാനസികമായി തളര്‍ത്തും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (09:57 IST)
മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള സംസാരം കുട്ടികളെ മാനസികമായി തളര്‍ത്തും. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിരുചികള്‍ ഉണ്ട്. അത് തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനുമാണ് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്. പലപ്പോഴും കുട്ടികളെ മാനസികമായ പിരിമുറുക്കങ്ങളെ അഡ്രസ് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് സാധിക്കാറില്ല. അതിന്റെ പരിണിത ഫലമായി കുട്ടികളുടെ ജീവന്‍ തന്നെ നഷ്ടമാകുന്ന സാഹചര്യങ്ങളുണ്ട്. 
 
വിദ്യാഭ്യാസ കാലത്തെ ഒറ്റപ്പെടല്‍ കുട്ടികളെ മാനസികമായി വലിയ രീതിയില്‍ തളര്‍ത്തിയേക്കാം. അത്തരം സാഹചര്യങ്ങള്‍ സ്‌കൂളിലും വീട്ടിലും ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. ക്ലാസ് മുറികളില്‍ ഏതെങ്കിലും വിദ്യാര്‍ഥി ഒറ്റപ്പെട്ട് വിഷാദ ഭാവത്തില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് കൊടുത്ത് അവരെ സാധാരണ നിലയിലേക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമയാണ്.
 
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ എപ്പോഴും കുറ്റപ്പെടുത്തുന്നത് മോശം പ്രവണതയാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. അല്ലാതെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയാല്‍ അവരെ അത് മാനസികമായി തളര്‍ത്തും. കുട്ടികള്‍ക്ക് കൃത്യമായി ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ എങ്കിലും രാത്രി തുടര്‍ച്ചയായി കുട്ടികള്‍ ഉറങ്ങണം. ഉറക്കം തുടര്‍ച്ചയായി നഷ്ടപ്പെട്ടാല്‍ അത് കുട്ടികളില്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments