Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (08:08 IST)
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മലയോര മേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ആണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തമിഴ്‌നാട് തീരത്തായുള്ള ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ