Publish Date: Thu, 13 May 2021 (17:21 IST)
Updated Date: Thu, 13 May 2021 (17:23 IST)
ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല. 15ന് ആണ് ഇടവം ഒന്ന്. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ.
19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പ്രതിഷ്ഠാ വാര്‍ഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്ര തിരുനട തുറക്കും. 23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.