Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ പിഎന്‍ മഹേഷ് ശബരിമല മേല്‍ശാന്തിയായി

Sabarimala
സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പിഎന്‍ മഹേഷ് ശബരിമല മേല്‍ശാന്തിയായി. 17 പേരുകളാണ് ശബരിമല മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് മഹേഷിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 
 
മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തത് പിജി മുരളിയെയാണ്. തൃശൂര്‍ സ്വദേശിയാണ് മുരളി. മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉണ്ടായിരുന്ന 12 പേരുകളില്‍ നിന്നാണ് പിജി മുരളിയെ തിരഞ്ഞെടുത്തത്. തൂശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ അംഗമാണ് അദ്ദേഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവരാത്രി : സർവദോഷ മുക്തിക്കായി ഒമ്പത് പുണ്യദിനങ്ങൾ