Article Opportunities In Malayalam %e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af %e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82 109070900063_1.htm

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പ്
പട്ടികജാതി വികസന വകുപ്പിന്‍റെ തിരുവനന്തപുരം ഗവണ്‍മെന്‍റ് പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന സെക്ഷന്‍ ഓഫീസര്‍ (ഓഡിറ്റ്‌) പരീക്ഷക്ക്‌ മൂന്ന്‌ മാസം ദൈര്‍ഘ്യമുള്ള പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗക്കാര്‍ക്കും രണ്ട്‌ ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക-ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌.

പട്ടികജാതി/വര്‍ഗ പരിശീലനാര്‍ത്ഥികള്‍ക്ക്‌ 400 രൂപ നിരക്കില്‍ സ്റ്റൈപ്പന്‍റ് ലഭിക്കും. ആറുമാസത്തിനകമുള്ള ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരം ആയുര്‍വേദ കോളേജിന്‌ സമീപം കുന്നുപുറം പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ ജൂലൈ 15ന്‌ മുമ്പ്‌ അപേക്ഷിക്കണം. ഫോണ്‍: 0471-2463441.

Share this Story:

Follow Webdunia malayalam