നവരാത്രി: ഒമ്പതാം നാളില്‍ ദേവി സിദ്ധിദാത്രി

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (20:43 IST)
വിദ്യയുടെ അധിപതിയായാണ് സരസ്വതിദേവിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാലയളവില്‍ വിദ്യാരംഭം കുറിക്കുകയെന്നത് വളരെ പ്രധാനമാണ്. വിജയദശമി വരെയുള്ള ഏഴ് ദിവസങ്ങളിലെങ്കിലും വ്രതമെടുക്കേണ്ടതാണ്. 
 
മത്സ്യമാംസാദിഭക്ഷണവും ലഹരി ഉപയോഗവും ത്യജിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രാവിലെയു ഉച്ചയ്ക്കും വൈകുന്നേരവും ദേവീപ്രാര്‍ത്ഥന നടത്തുകയും നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുകയും വേണം. മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നല്‍കുന്നു.  
 
മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനമായ രണ്ട് ഘടകങ്ങളാന് വിദ്യയും വിനയവും. നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിവസം കൂടിയാണ് വിജയദശമി. അതുകൊണ്ട് തന്നെ വിദ്യയുടെ അധിപതിയായ സരസ്വതിദേവിക്ക് മുന്നില്‍ വിദ്യാരംഭം കുറിക്കുന്നതിനായി നവരാത്രി വളരെ പ്രാധാന്യത്തോടെ എടുത്തിരിക്കുന്നു. ഈ ദിവസമാണ് സരസ്വതിദേവി ഭക്തിയും വിദ്യയും ശക്തമാക്കിത്തരുക എന്നതാണ് വിശ്വാസം. 
 
ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തില്‍. ഉള്ളിന്റെ ഉള്ളിലെ ആദിശക്തിയെ ഉണര്‍ത്തുന്നതിനായി വര്‍ഷാവര്‍ഷങ്ങളില്‍ ഇന്ദ്രിയങ്ങളെ അടച്ചുവയ്ക്കുന്ന മഹാനവമിയും അങ്ങനെ ഉള്ളില്‍ വിദ്യാദേവിയെ സാക്ഷാത്കരിക്കുന്ന വിജയദശമിയും മനുഷ്യമനസിലേക്ക് കടത്തിവിടുന്ന നന്‍‌മയുടെയും അറിവിന്‍റെയും തെളിച്ചവും വെളിച്ചവും എല്ലാക്കാലവും നിലനില്‍ക്കും. 
 
നവരാത്രി ദിവസങ്ങളില്‍ ഏറ്റവും പ്രധാനമായ ദിവസങ്ങളാണ്‌ അഷ്ടമി, നവമി, ദശമി എന്നിവ. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവയ്പ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമിനാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ഥിക്കേണ്ടത്. ദശമി നാളില്‍ രാവിലെയാണ് വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ബുദ്ധിയുടെ അധിപനായ ഗുരുവും ബുധനും ചേര്‍ന്ന ശ്രീകൃഷ്ണനെയും ദക്ഷിണാമൂര്‍ത്തിയെയും നവഗ്രഹങ്ങളെയും പൂജിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍ ഇവരാണ്

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

ഈ രാശിക്കാര്‍ക്ക് സ്വര്‍ണ്ണം ധരിക്കുന്നത് ദോഷം വരുത്തും!

വിഷുവിന്റെ അര്‍ത്ഥവും ഐതീഹ്യവും അറിയാമോ

ഇത്തരം സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കും

അടുത്ത ലേഖനം
Show comments