Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളിക്കത്തി ഉത്തരേന്ത്യ; കലാപം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍, മരണം 32 കവിഞ്ഞു, സര്‍ക്കാര്‍ രാജിവെക്കണം

സര്‍ക്കാര്‍ ഉത്തരം പറയണം

ആളിക്കത്തി ഉത്തരേന്ത്യ; കലാപം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍, മരണം 32 കവിഞ്ഞു, സര്‍ക്കാര്‍ രാജിവെക്കണം
, ശനി, 26 ഓഗസ്റ്റ് 2017 (09:23 IST)
ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ന്‍ ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ ഹരിയാനയും പഞ്ചാബും കത്തിക്കുകയാണ്. അക്രമത്തില്‍ ഇതുവരെ മരണസംഖ്യ 32 ആയി. ആയിരത്തില്‍ അധികം പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും കലാപം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.
 
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജി വെക്കണമെന്ന ആവശ്യമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. കലാപം ഇത്രയും അത്രമാസക്തമായ സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. സംഘര്‍ഷം നേരിടന്‍ എല്ലാ സജ്ജീകരണങ്ങളുമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ജനക്കൂട്ടം കരുതുന്നതിനേക്കാള്‍ വലുതാണെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചു. കലാപം അഴിച്ചുവിടുമെന്ന് സൂചനകള്‍ ഉണ്ടായിട്ടും സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും ആക്രമണം തടയാനോ നിയന്ത്രിക്കാനോ സാധിച്ചില്ല. 
 
ഗുര്‍മീതിന്റെ അനുയായികള്‍ പൊലീസ് സ്റ്റേഷനുകളും റെയില്‍‌വേ സ്റ്റേഷനുകളും കത്തിച്ചു. നിരവധി വാഹനങ്ങള്‍ക്കാണ് ഇവര്‍ തീയിട്ടത്. ആക്രമണം യുപിയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിച്ചിരുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ നിയന്ത്രണാവിധേയമാണ്. വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോപിക്കുന്ന ആ ദേവിയുടെ നമ്പര്‍ ഒന്ന് കിട്ടുമോ?, ഇവനെയൊക്കെ കുഴിവെട്ടി മൂടണം'; തന്ത്രിയെ കണക്കിന് പരിഹസിച്ച് സുധീഷ് മിന്നി