കേരളത്തിലെത്തിയപ്പോള്‍ ഗുര്‍മീത് താമസിച്ചത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍
ഗുര്‍മീതിന് വയനാട്ടില്‍ 40 ഏക്കര്‍ ഭൂമി
ദേര സച്ചാ സൗദ തലവന്‍ റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഗുര്‍മീത് അനുയായികള്‍ ബീഹാറിലും പഞ്ചാബിലും ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കലാപം അഴിച്ചു വിട്ടതോടെ ഗുര്‍മീതിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ടായി.
സ്വത്ത് വിവരങ്ങളുടെ റിപ്പോര്‍ട്ടില്‍ ഗുര്‍മീതിന് വയനാട്ടിലും ഭൂമിയുള്ളതായി റിപ്പോര്‍ട്ട്. ഗുര്‍മീതിന്റെ പേരില്‍ വയനാട്ടില്‍ 40 ഏക്കര്‍ ഭൂമിയാണുള്ളത്. വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് ഇയാളുടെ ഭൂമി. ഇടക്കിടെ ഗുര്‍മീത് തന്റെ ഭൂമി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. അപ്പോഴൊക്കെ അടുത്തുള്ള റിസോര്‍ട്ടിലായിരുന്നു തങ്ങിയിരുന്നതും. ഇസഡ് കാറ്റഗറി സുരക്ഷയിലാണ് റാം റഹീം സിങ് വയനാട്ടിലേക്ക് വന്നിരുന്നതും.
നേരത്തെ ഗുര്‍മീത് മൂന്നാര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ സന്ദര്‍ശനം. അന്ന് ഗുര്‍മീത് തങ്ങിയത് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ആലപ്പുഴയിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ടിലായിരുന്നു. നാല്‍പ്പതംഗ സംഘത്തോടൊപ്പമായിരുന്നു സന്ദര്‍ശനം.