Publish Date: Mon, 13 Jun 2022 (10:22 IST)
Updated Date: Mon, 13 Jun 2022 (10:25 IST)
അന്താരാഷ്ട്ര യോഗ ദിനത്തിത്തോടനുബന്ധിച്ച് യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെ വിവിധ ഭാഷകളിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. വരുന്ന ദിവസങ്ങളില്‍ ലോകം യോഗ ദിനമായി ആചരിക്കുകയാണ്. ഞാന്‍ നിങ്ങളോട് പറയുകയാണ് യോഗയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന്. ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ജൂണ്‍ 21 ആണ് ലോക യോഗദിനം.
അന്നേദിവസം പ്രധാനമന്ത്രി മൈസൂര്‍ പാലസ് പ്രദേശത്ത് 15000ലധികം പേര്‍ പങ്കെടുക്കുന്ന യോഗ സെക്ഷനില്‍ പങ്കെടുക്കും.