Webdunia - Bharat's app for daily news and videos

Install App

നിമിഷനേരം കൊണ്ട് വേഗം കൂടുന്നു, പ്രവചനാതീതം; ഭയച്ചുഴിയില്‍ 'യാസ്' ചുഴലിക്കാറ്റ്

Webdunia
വ്യാഴം, 20 മെയ് 2021 (12:14 IST)
ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെ 'യാസ്' ചുഴലിക്കാറ്റ് ഇന്ത്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. മേയ് 26 ഓടെ യാസ് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. 
 
ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 22 ഓടെ ഒരു ന്യൂനമര്‍ദം രൂപപ്പെടും. ഈ ന്യൂനമര്‍ദം 72 മണിക്കൂറുകള്‍ക്കുള്ളില്‍ യാസ് ചുഴലിക്കാറ്റായി രൂപംപ്രാപിക്കാനാണ് സാധ്യത. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ആസം, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിലും യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മഴ ലഭിച്ചേക്കും. 
 
യാസ് എത്രത്തോളം ശക്തിയുള്ളതാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കടലിനു മീതെ സിസ്റ്റം വേഗത്തില്‍ സഞ്ചരിക്കുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. 
 
ഒഡിഷയില്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഒഡിഷ തീരത്താണോ ചുഴലിക്കാറ്റ് കരതൊടുക എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേയ് 24 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments