Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ടൗട്ടെ' ദുര്‍ബലമാകുന്നു; ആശങ്ക അകന്നു

'ടൗട്ടെ' ദുര്‍ബലമാകുന്നു; ആശങ്ക അകന്നു
, ചൊവ്വ, 18 മെയ് 2021 (08:17 IST)
ടൗട്ടെ ചുഴലിക്കാറ്റ് ദിയുവിന് 20  കി.മീ വടക്കു കിഴക്കായി മണിക്കൂറില്‍ പരമാവധി 190 കിലോമീറ്റര്‍ വരെ വേഗതയില്‍  സൗരാഷ്ട്ര തീരം കടന്നു. കരയില്‍ പ്രവേശിച്ചതിനുശേഷം ചുഴലിക്കാറ്റ് ദുര്‍ബലമാകാന്‍ തുടങ്ങി. ഉച്ചയാടെ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമാകും. 'ടൗട്ടെ' ആശങ്ക അകലുന്നു. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് കരയില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. 
 
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് കൂടി തുടരുമെന്നതിനാല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
 
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിതാശ്വാസ ക്യാംപില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പാര്‍ട്ടി ഓഫീസ് വിട്ടുനല്‍കി സിപിഎം