Webdunia - Bharat's app for daily news and videos

Install App

ലഡാക്കില്‍ നാല് ഡിവിഷന്‍ സൈന്യത്തെ ഇന്ത്യ വിന്യസിച്ചു; ഇന്ത്യക്കു പിന്തുണ അറിയിച്ച് ജപ്പാന്‍ അടക്കമുള്ള ലോക ശക്തികള്‍

ശ്രീനു എസ്
ശനി, 4 ജൂലൈ 2020 (13:09 IST)
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ ലഡാക്കില്‍ നാലു ഡിവിഷന്‍ സൈനികരെ വിന്യസിച്ചു. ഏകദേശം 70000ത്തോളം സൈനികരാണ് ചൈനീസ് ആക്രമണത്തെ എതിര്‍ക്കാന്‍ അതിര്‍ത്തിയില്‍ സജ്ജരായി നില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയതായി ഒരു ഡിവിഷനെക്കൂടി അയച്ചിരിക്കുന്നത്. സംഘര്‍ഷത്തിനു മുന്‍പ് അതിര്‍ത്തിയില്‍ ഒരു ഡിവിഷന്‍ സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  
 
അതേസമയം ഇന്ത്യക്കു പിന്തുണ അറിയിച്ച് ജപ്പാന്‍ അടക്കമുള്ള ലോക ശക്തികള്‍ മുന്നോട്ടുവന്നു. ഇന്ത്യ-ചൈന നിയന്ത്രണ രേഖയായ എല്‍ എ സിയില്‍ അതിക്രമം കാണിക്കുന്ന ചൈനയെ എതിര്‍ക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ഇന്ത്യക്കൊപ്പം ഫ്രഞ്ച് സേനയും താനും ഉണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫ്ളോറന്‍സ് പര്‍ളി ജൂണ്‍ 29ന് രാജ്‌നാഥ് സിങിന് കത്തെഴുതിയിരുന്നു. 
 
അമേരിക്ക നേരത്തേ തന്നെ ഇന്ത്യക്കൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. ഹോങ്കോങ് വിഷയത്തില്‍ ചൈന നിയമലംഘനം നടത്തിയെന്ന് യുകെ വ്യക്തമാക്കി. ഓസ്‌ട്രേലിയയും ഇന്ത്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments